മകളെ നിരന്തരം മർദ്ദിച്ചിരുന്ന ഭർത്താവിനെ ഭാര്യ പിതാവും ഭാര്യ സഹോദരനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ അരൂക്കുറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് ഭാര്യ പിതാവിന്റെയും ഭാര്യാ സഹോദരന്റെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
റിയാസിന്റെ ഭാര്യ പിതാവ് നാസർ, ഭാര്യ സഹോദരൻ റിനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. റിയാസ് നിരന്തരം ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതുസംബന്ധിച്ച് നാസറും റിനീഷും പലതവണ താക്കീത് നൽകിയിട്ടും റിയാസ് മർദ്ദനം തുടർന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.