കുടുംബ വഴക്ക്: യുവാവ് കുത്തേറ്റു മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (11:44 IST)
കുമളി: കുടുംബ പ്രശ്‌നം തര്‍ക്കമായപ്പോള്‍ വഴക്ക് രൂക്ഷമാവുകയും മധ്യ വയസ്‌കന്‍ തന്റെ സഹോദരീ പുത്രനെ കുത്തിക്കൊല്ലുകയും ചെയ്തു.  ആനവിലാസം മേല്‍ മാധവങ്കാനം എസ്റ്റേറ്റില്‍ താമസിക്കുന്ന തൊഴിലാളിയായ മണികണ്ഠന്‍ എന്ന മുപ്പത്തിനാലുകാരനാണ് മാതൃസഹോദരനായ പവന്‍ രാജിന്റെ (58) കുത്തേറ്റുമരിച്ചത്.
 
പവന്‍ രാജിന്റെ ഭര്‍ത്താവുമായി മണികണ്ഠന്‍ ദിവസങ്ങള്‍ക്ക് മുമ്പ് വഴക്കും തല്ലും ഉണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഞായറാഴ്ച ഉച്ചയോടെ നടന്ന തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത്. 
 
സംഭവ സമയത് മദ്യലഹരിയിലായിരുന്നു പവന്‍രാജ്. നെഞ്ചില്‍ കുത്തേറ്റു ഗുരുതരമായ നിലയില്‍ മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയന്തിയാണ് ഭാര്യ. വിവരം അറിഞ്ഞെത്തിയ പോലീസ് പവന്‍ രാജിനെ അറസ്‌റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article