തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീകുമാര്‍ കോവിഡ് നിരീക്ഷണത്തില്‍

എ കെ ജെ അയ്യര്‍

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (11:37 IST)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീകുമാര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ ഏഴു കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.
 
കോര്‍പ്പറേഷനിലെ ചില ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കോര്‍പ്പറേഷനുമായി പൊതുജനത്തിന് ബന്ധപ്പെടുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
തലസ്ഥാന നഗരിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്ന രണ്ട് പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കാറ്റേ കമ്പോളങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍