ഒത്തുതീർപ്പ് കരാർ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. തിരക്കഥ തിരിച്ചുനൽകണമെന്ന ആവശ്യം പരിഗണിച്ചതിൽ സന്തോഷമുള്ളതായി എംടി അറിയിച്ചു. 2014ലാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാറിൽ എംടിയും ശ്രീകുമാർ മേനോനും ഒപ്പുവെച്ചത്. 3 വർഷകാലത്തെ കാലാവധി സമയത്തിനകത്ത് സിനിമ യാഥാർഥ്യമാക്കാൻ എംടിക്കായില്ല. ഇതേ തുടർന്നാണ് തിരക്കഥ തിരികെ ലഭിക്കാൻ എംടി പരാതി നൽകിയത്.