സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൊങ്കൺ റെയിൽവേയാണ് ചിത്രത്തിന് പശ്ചാത്തലം ആകുന്നത്. ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള ടെക്നീഷ്യൻമാരുടെ സഹായത്തോടെ ആയിരിക്കും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുക. ഗോവ, ഡൽഹി, രത്നഗിരി കോഴിക്കോട്, പാലക്കാട്, ബേപ്പൂർ എന്നിവിടങ്ങളാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷനുകൾ.