പ്രായത്തെ തോൽപ്പിച്ച ജയറാം മാജിക്കിനെ കുറിച്ച് കാളിദാസ് !

കെ ആര്‍ അനൂപ്

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:31 IST)
ജയറാമിനൊപ്പം ആദ്യമായി മകൻ കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസൻറെ കൊച്ചു കുസൃതികൾ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ്. ഇന്ന് മലയാള സിനിമയിലെ യുവ താരനിരയിലേക്ക് ഉയർന്ന വന്ന കാളിദാസ് അച്ഛൻറെ പ്രായമാകുമ്പോഴേക്കും താൻ എങ്ങനെയുണ്ടാകും എന്നതിനെകുറിച്ച് പറയുകയാണ്.
 
ജയറാമിൻറെ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് കാളിദാസ് കുറിച്ചത് ഇങ്ങനെയാണ്. "ഈ മനുഷ്യൻ ഇപ്പോഴും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വർക്കൗട്ട് ചെയ്യുന്നു. ഞാൻ അദ്ദേഹത്തിൻറെ പ്രായത്തിൽ  ഇപ്പോഴുള്ള അദ്ദേഹത്തിൻറെ പകുതിയെങ്കിലും ആകുകയാണെങ്കിൽ ഭാഗ്യവാനാണ്" - കാളിദാസ് കുറിച്ചു.
 
കല്യാണി പ്രിയദർശൻ, വിജയ് യേശുദാസ്, രമേശ് പിഷാരടി തുടങ്ങി നിരവധി പേരാണ് ജയറാമിന്റെ ചിത്രത്തിൻറെ താഴെ പ്രതികരണവുമായി എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍