കുടുംബ വഴക്ക്: റിട്ട. എസ്.ഐ തൂങ്ങി മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 7 ജനുവരി 2024 (11:04 IST)
എറണാകുളം : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടി പരിക്കേൽപ്പിച്ച ശേഷം റിട്ട. എസ്.ഐ തൂങ്ങി മരിച്ചു.  കൊച്ചിചിറ്റൂർ ഫെറിക്കടുത്തു താമസം കടമ്പനാട്ട് കെ.വി. ഗോപിനാഥ് (62) ആണ് മരിച്ചത്.
 
പരിക്കേറ്റ ഭാര്യ രാജശ്രീ, ഭാര്യാമാതാവ് ആനന്ദവല്ലി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദവല്ലിയുടെ പരിക്ക് ഗുരുതരമാണ്. 
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ആനന്ദവല്ലിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച് നിലയിലായിരുന്നു.  ജന്നലിലൂടെ നോക്കിയപ്പോഴാണ് ഗോപിനാഥിനെ തുങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേക്കും ഇവരുടെ മകനെത്തി കതക് തുറന്ന് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റോപിനാഥിനെ രക്ഷിക്കാനായില്ല.  കോതാട് സ്വദേശികളായ ഇവർ രണ്ടു വർഷം മുമ്പാണ് ഇവിടെ വാടക വീട്ടിൽ താമസിക്കാൻ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article