പാക് അനുകൂല മുദ്രാവാക്യം, ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യും; മുഖം മറച്ച് വിഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

Webdunia
ഞായര്‍, 3 മാര്‍ച്ച് 2019 (18:13 IST)
പുൽ‌വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ സംഘർഷത്തിന് കോപ്പു കൂട്ടിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉഡുപ്പി സ്വദേശിയായ ശ്രീജന്‍ കുമാര്‍ പൂജാരി എന്ന യുവാവാണ് അറസ്റ്റിലായത്. പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം മുഴക്കി ബീച്ചിൽ ബോംബ് വയ്ക്കുമെന്നും ഹിന്ദുപെൺകുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും ഇയാൾ മുഖം മറച്ച് കൊണ്ട് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
 
ഒരു മിനിറ്റും 24 സെക്കന്റുമുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മാൽപ്പെ ബീച്ചിലാണ് സ്ഫോടനം നടത്തുക എന്നാണ് ഇയാൾ പറഞ്ഞത്. മാൽപ്പെ ബീച്ചിലാണ് ഇയാൾ സ്ഫോടനം നടത്തുമെന്ന് അവകാശവാദം ഉന്നയിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 
ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article