വ്യാജ റേഷൻ കാർഡുകൾ ഉപയോഗിച്ച റേഷൻകട സസ്‌പെൻഡ് ചെയ്തു

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2022 (18:00 IST)
കാട്ടാക്കട: റേഷൻ കട ജീവനക്കാരിയുടെ ഫോട്ടോ പതിച്ചു പുതിയൊരു റേഷൻകാർഡ് ഒപ്പിച്ചും വ്യാജ പേരിലുള്ള രണ്ടു റേഷൻ കാര്ഡുകള് ഉണ്ടാക്കി ഉപയോഗിച്ചും റേഷൻ ഭക്ഷ്യ ധാന്യങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ റേഷൻകട സസ്‌പെൻഡ് ചെയ്തു. മാറനല്ലൂർ പഞ്ചായത്തിലെ തൂങ്ങാമ്പാറയിലെ നൂറ്റിപ്പതിനൊന്നാം നമ്പർ റേഷന്കടയാണ് ജില്ലാ സപ്ലൈ ഓഫീസർ സസ്‌പെൻഡ് ചെയ്തത്.
 
റേഷൻ കാർഡിലുള്ള അംഗങ്ങളുടെ ആധാർ ലിങ്ക് ചെയ്യാതെ മൊബൈൽ ഫോണിൽ ഒ.ടി.പി അടിച്ചശേഷം അതുവഴിയായിരുന്നു റേഷൻകട ഉടമ ഭക്ഷ്യധാന്യം തട്ടിയെടുത്തത്. സസ്‌പെൻഡ് ചെയ്യപ്പെട്ട റേഷൻ കടയുടെ ഉടമ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റുമാണ്.
 
തിരിമറിയിലൂടെ ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത വകയിൽ രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സിവിൽ സപ്ലൈസ് വകുപ്പിന് ഉണ്ടായിട്ടുണെന്നാണ് കണക്കാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article