നികുതി വെട്ടിപ്പ്: ചൈനീസ് നടിക്ക് 338 കോടി പിഴ

ഞായര്‍, 29 ഓഗസ്റ്റ് 2021 (10:04 IST)
നികുതിവെട്ടിപ്പ് നടത്തിയതിന് പ്രമുഖ ചൈനീസ് നടി ഷെങ് ഷുവാങിന് നാല് കോടി അറുപത് ലക്ഷം ഡോളർ(338 കോടി രൂപ) പിഴ. സിനിമാതാരങ്ങൾ ഉൾപ്പടെ സെലിബ്രിറ്റികളുടെ നികുതിവെട്ടിപ്പിനെതിരെ സർക്കാർ നടപടികൾ ശതമാക്കിയിരുന്നു. ഷെങ് പങ്കെടുത്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്നും സർക്കാർ നിർദേശം നൽകി.
 
തായ്‌വാനീസ് നാടകമായ മെറ്റിയർ ഷവർന്റെ റീമേക്കിലൂടെയും നിരവധി ഹിറ്റ് സീരീസുകളിലൂടെയുമാണ് നടി പ്രശസ്‌തയായത്. പുതിയ സാമ്പ‌ത്തിക നയത്തിന്റെ ഭാഗമായാണ് സർക്കാർ സെലിബ്രിറ്റികളുടെ മുകളിലുള്ള നിയന്ത്രണം ശക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍