മുക്കുപണ്ടം പണയംവച്ച് 2.45 കോടി തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി റിമാന്‍ഡില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ജൂലൈ 2021 (16:10 IST)
കാസര്‍കോട്: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് 2.45 കോടി തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി സുഹൈര്‍ എന്നയാളാണ് പിടിയിലായത്.
 
ബാങ്കിന്റെ ഉദുമ ശാഖയിലാണ് വളരെ വിദഗ്ദ്ധമായി മുക്കുപണ്ടം പണയംവച്ച് ഇത്രയധികം തുക തട്ടിയെടുത്തത്. ഇയാള്‍ക്കൊപ്പമുള്ള പന്ത്രണ്ട് കൂട്ടാളികളെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യും. 2020 ഒക്ടോബര്‍ മുതല്‍ ഇക്കൊല്ലം ജൂണ്‍ മാസം വരെയുള്ള ഒമ്പതു മാസ സമയത്താണ് പ്രതികള്‍ ആസൂത്രിതമായി വലിയ തട്ടിപ്പ് നടത്തിയത്.  
 
സുഹൈറിന്റെ കൂട്ടാളികളെല്ലാം തന്നെ ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളാണ്. പണയം വയ്ക്കാനായി പ്രതികള്‍ കൊണ്ടുവന്നത് കൂടുതലും നെക്ലേസ് പോലുള്ള ആഭരണങ്ങളായിരുന്നു. ഇതില്‍ പണയം വയ്ക്കുമ്പോള്‍ ഉറച്ചു നോക്കുന്ന ഭാഗത്തു സ്വര്‍ണ്ണം തന്നെ പിടിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
 
സുഹൈറിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണ പണയ രസീതുകള്‍, മുക്കുപണ്ടങ്ങള്‍, മുക്കുപന്തങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണം പൂശാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്‌ളേറ്റിങ് വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article