ഐഎൻഎൽ യോഗത്തിലെ കയ്യാങ്കളി, സംഘാടകർക്കും ഹോട്ടൽ അധികൃതർക്കുമെതിരെ കേസ്, മന്ത്രിയെ ഒഴിവാക്കി

തിങ്കള്‍, 26 ജൂലൈ 2021 (13:13 IST)
സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനമായ ഞായറാഴ്‌ച്ച കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഐഎൻഎൽ യോഗം സംഘ്ടിപ്പിച്ചതിനും  തെരുവില്‍ ഏറ്റുമുട്ടിയതിനും കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. യോഗത്തിന്‍റെ സംഘാടകര്‍, ഹോട്ടല്‍ അധികൃതര്‍, തെരുവില്‍ ഏറ്റുമുട്ടിയ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തപ്പോൾ സംഘടകനല്ല എന്ന ഇളവ് നൽകി മന്ത്രി അഹമ്മദ് ദേവർകോവിലിനെ കേസിൽ നിന്നും ഒഴിവാക്കി.
 
സ‌മ്പൂണ ലോക്ക്ഡൗൺ ദിനമായ ഞായറാ‌ഴ്‌ച എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തിൽ ഹോട്ടലിൽ ഐഎൻഎൽ യോഗം ചേർന്നത്. ഇതിന് പിന്നാലെയാണ് സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെയും പ്രസിഡന്‍റ് അബ്ദുൽ വഹാബിന്‍റെയും അണികൾ തെരുവില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തെരുവ് യുദ്ധക്കളമായതോടെ പോലീസ് എത്തി അണികളെ അറസ്റ്റു ചെയ്ത് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ ഇരുവിഭാഗവും പാർട്ടി പിളർന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍