ഫൈസൽ വധം; മുഖ്യസൂത്രധാരൻ പിടിയിൽ

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (08:34 IST)
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. ആര്‍ എസ് എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനാണ് (47) ഇപ്പോൾ പിടിയിലായിരിക്കുന്നത്.
 
മലപ്പുറം ക്രൈംബ്രാഞ്ച് സംഘമാണ് നാരായണനെ പിടികൂടിയത്. കേസിലെ പത്താംപ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട 15 പേരും പിടിയിലായി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പഴനി, മധുര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നാരായണനെന്ന് പൊലീസ് പറഞ്ഞു. 
 
സംഭവശേഷം ഒളിവിലായ ഇയാൾ ഇന്നലെയാണ് കീഴടങ്ങിയത്. മുഖ്യപ്രതി ബിബിന്‍ അറസ്റ്റിലായതോടെയാണ് കീഴടങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് ഇയാളിലേക്ക് അന്വേഷണം എത്താന്‍ വൈകാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നു. 
Next Article