തെരുവുനായകളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ..ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (19:17 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്നേഹികളുടെ കൂട്ടായ്മ. പ്പിള്‍ ഫോര്‍ ആനിമല്‍സ് ട്രിവാന്‍ഡ്രം എന്ന ഫേസ്ബുക്ക് പേജിലാണ് തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നത് കണ്ടാൽ എന്ത് ചെയ്യണമെന്ന നിർദേശം നൽകിയിരിക്കുന്നത്.
 
തെരുവ് നായക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് ചെയ്ത വ്യക്തിയുടെ വിവരം, സ്ഥലവിവരം, ഫോട്ടോ ഉണ്ടെങ്കിൽ അത്, പോലീസ് ഏരിയ എന്നിവ  ‘PFA Trivandrum pfatvm7700@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വിവരം നൽകുന്ന ആളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമാക്കിവെയ്ക്കുമെന്നും പോസ്റ്റിൽ പറയുന്നു.
 
തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണ്, കൊല്ലുന്നതല്ല പരിഹാരമെന്നും പോസ്റ്റിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article