Onam Bumper: നറുക്കെടുപ്പിന് മുൻപ് തന്നെ ലാഭം? 25 കോടിയുടെ ഓണം ബമ്പർ, ഇതുവരെ വിറ്റത് 272 കോടിയുടെ ടിക്കറ്റ്, ഒന്നാം സമ്മാനമായി ലഭിക്കുക 15.75 കോടി
കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കണമോ എന്ന് ഇന്ന് വൈകീട്ട് തീരുമാനിക്കും. സെപ്റ്റംബർ 18നാണ് ഓണം ബമ്പർ നറുക്കെടുപ്പ്.500 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം ടാക്സും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയും മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതവുമാണ്.