ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് 25 കോടി. ഇന്ത്യയില്‍ ഒരിടത്തും ഒരു ലോട്ടറി ടിക്കറ്റിന് ഇത്ര വലിയ സമ്മാനത്തുക ഇതുവരെ നല്‍കിയിട്ടില്ല. സെപ്റ്റംബര്‍ 18 നാണ് ഓണം ബംപര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടിയില്‍ നികുതി, കമ്മിഷന്‍ എന്നിവ കിഴിച്ച് 15.75 കോടിയാണ് ഭാഗ്യശാലിയുടെ കൈകളില്‍ എത്തുക.
ഒന്‍പത് പേര്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് കോടിയാണ്. മൂന്നാം സമ്മാനം പത്ത് ടിക്കറ്റിന് ഒരു കോടി. കൂടാതെ 90 ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയും 72,000 ടിക്കറ്റുകള്‍ക്ക് 5,000 രൂപയും ലഭിക്കും.