മൂന്നാഴ്ചയ്ക്കിടെ എറണാകുളത്ത് പിടിച്ചെടുത്തത് 45 ബൈക്കുകള്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ഡിസം‌ബര്‍ 2021 (21:26 IST)
മൂന്നാഴ്ചയ്ക്കിടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേനില്‍ മാത്രം പിടിച്ചെടുത്തത് 45 ബൈക്കുകള്‍. സൂപ്പര്‍ ബൈക്കിന് സമാനമായ രീതിയില്‍ രൂപമാറ്റം വരുത്തുകയും വ്യാജ നമ്പര്‍ ഘടിപ്പിക്കുകയും ചെയ്ത ബൈക്കുകളാണ് പിടിച്ചെടുത്തത്. ഇതില്‍ മോഷ്ടിച്ച ബൈക്കുകളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ബൈക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ പല സ്റ്റേഷനുകളിലും കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും തയ്യാറാകുകയാണ് പോലീസ്. വ്യാജ നമ്പര്‍ ഘടിപ്പിച്ചിരിക്കുന്നതില്‍ മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article