മാതാപിതാക്കളെ ഉപദ്രവിക്കുന്നു, മകനോട് വസ്തുവകകള്‍ തിരുച്ചുനല്‍കാന്‍ വിധി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (13:14 IST)
മാതാപിതാക്കളെ ഉപദ്രവിക്കുന്ന മകനോട് വസ്തുവകകള്‍ തിരുച്ചുനല്‍കാന്‍ വിധി. മൂവാറ്റുപുഴയിലാണ് സംഭവം. താലൂക്ക്തല അദാലത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആണ് വിധിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് പ്രാദേശികാടിസ്ഥാനത്തില്‍ പരാതി നല്‍കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്. 
 
40പരാതികളാണ് ലഭിച്ചത്. ഇതില്‍ 25എണ്ണം പരിഹരിച്ചിട്ടുണ്ട്. വസ്തുവകകള്‍ എഴുതിവാങ്ങിയ ശേഷം സംരക്ഷണം ലഭിക്കാത്ത ഉഷ, മറിയാമ്മ, കല്യാണി എന്നിവരെ വയോജന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article