തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ട ന്യുനമര്‍ദം നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ സ്ഥിതിചെയ്യുന്നു. അടുത്ത രണ്ട് ദിവസം ന്യുനമര്‍ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യുനമര്‍ദ സ്വാധീനഫലമായി കേരളത്തില്‍ നവംബര്‍ ഒന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.