ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു; ഉദ്യോഗസ്ഥരോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ജൂണ്‍ 2025 (11:58 IST)
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്നുമുതല്‍ ജൂണ്‍ 20 വെള്ളിയാഴ്ച വരെയാണ് എംബസി അടച്ചിടുന്നത്. ജെറുസലേമിലെയും ടെല്‍ അവീവിലെയും കോണ്‍സിലേറ്റുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും അറിയിപ്പില്‍ പറയുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിലും ജെറുസലേമിലും സ്‌ഫോടനങ്ങള്‍ നടക്കുകയാണ്. 
 
ഇസ്രയേലിലെ അമേരിക്കന്‍ നയന്ത്ര കാര്യാലയത്തിന് സമീപം കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. ഇസ്രയേലിലുള്ള എല്ലാ അമേരിക്കന്‍ ഉദ്യോഗസ്ഥരോടും അറിയിപ്പ് കിട്ടുന്നതുവരെ താമസസ്ഥലങ്ങള്‍ക്ക് അടുത്തുള്ള ഷെല്‍ട്ടറുകളില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
അതേസമയം അമേരിക്കയോട് ബങ്കര്‍ ബ്ലസ്റ്റിംഗ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. നിലവില്‍ ഈ ബോംബുകള്‍ അമേരിക്ക ഇസ്രായേലിന് നല്‍കിയിട്ടില്ല. ഇറാന്റെ ആണവ ശേഷിയുടെ പ്രധാന ഭാഗവും ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണെന്നും ഇത് തകര്‍ക്കുന്നതിന് വേണ്ടിയാണ് ബങ്കര്‍ ബ്ലസ്റ്റിങ് ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. അമേരിക്കയുടെ 30 ഏരിയയില്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷം മേഖലയിലേക്ക് എത്തി എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നല്‍കാനാണ് ഇവ എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍