കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചു; ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കും

ശ്രീനു എസ്
ബുധന്‍, 8 ജൂലൈ 2020 (19:55 IST)
കൊവിഡ് രോഗികളുടെയും  പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ആലുവ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും കണ്‍ടൈന്‍മെന്റ് സോണുകള്‍ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുന്‍സിപ്പാലിറ്റിയിലെ 4-ആം ഡിവിഷനും കണ്‍ടൈന്‍മെന്റ് സോണ്‍ ആക്കും. 
 
രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്പക്കര മാര്‍ക്കറ്റ് എന്നിവ അടക്കും. മരട് മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കു. എറണാകുളം മാര്‍ക്കറ്റ് ഉടന്‍ തുറക്കില്ല. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article