പതിനാറാം തീയ്യതി നടക്കുന്ന മെഡിക്കൽ,എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ് സോൺ മേഖലകളിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവർക്കായി പ്രത്യേക സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു ലക്ഷത്തി പന്ത്രണ്ടായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.നേരത്തെ ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്.