സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു, ഉറവിടം വ്യക്താമല്ല

തിങ്കള്‍, 13 ജൂലൈ 2020 (12:15 IST)
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം കാ‍ഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം അബ്ദുൽ സലാം (72) ആണ് രോഗബാധയെ തുടർന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെയാണ് മരണം. കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണ് ഇത്. 
 
ശ്വാസതടസത്തെ തുടർന്ന് ജൂലൈ ആറിനാണ് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിയ്ക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന് എവിടെനിന്നാണ് കൊവിഡ് ബാധിച്ചത് എന്ന് വ്യക്തമായിട്ടില്ല. 40 ലധികം ആളുകളാണ് ഇദ്ദേഹത്തിന്റെ പ്രഥമിക സമ്പർക്കത്തിലുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍