പഴകിയ നോട്ടുകൾ ഇനി ബാങ്കുകളുടെ എല്ലാ ശാഖകൾ വഴിയും മാറാം

തിങ്കള്‍, 13 ജൂലൈ 2020 (10:41 IST)
പഴകിയ നോട്ടുകൾ മാറാൻ എനി ബുദ്ധിമുട്ടില്ല. ഷെഡ്യുൾഡ് ബാങ്കുകളൂടെ എല്ലാ ശാഖകൾ വഴിയും പഴകിയ നോട്ടുകളും നാണയങ്ങളും മാറ്റിയെടുക്കാം, പഴകിയതും ഉപയോഗ ശൂന്യവുമായ നോട്ടുകളൂം നാണയങ്ങളും ഉപയോക്താക്കൾക്ക് മാറ്റി നൽകണം എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദേശം നൽകി. ബാങ്കുകൾ സ്വീകരിയ്ക്കുന്ന പഴകിയ കറൻസികളും നാണയങ്ങളും കറൻസി ചെസ്റ്റിൽ സൂക്ഷിയ്ക്കനം എന്നും ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. 
 
രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ രൂപയുടെ കറൻസികളും നാണയങ്ങളും മാറ്റി ന;ൽകണമെന്ന് കർശന നിർദേശമുണ്ട്. ഈ സൗകര്യത്തെ കുറിച്ച് ജനങ്ങൾക്ക് വിവരം നൽകണം. ഇവ പിന്നീട് ബാകുകൾ ആർബിഐ ഓഫീസിലേയ്ക്ക് എത്തിയ്ക്കണം, 5000 രൂപവരെ മൂല്യമുള്ള ഉപയോഗ ശൂന്യമായ നോട്ടുകൾ മാറുന്നത് സൗജാന്യമാണ്. അതിന് മുകളിൽ കറൻസികൾ മാറുമ്പോൽ നിശ്ചിത തുക ബാങ്കുകൾ ഈടാക്കും. ബാങ്കുകളുടെ പ്രധാന ശാഖകളിലെ നേരത്തെ പഴകിയ നോട്ടുകൾ മാറുന്നതിന് സംവിധാനം ഉണ്ടായിരുന്നൊള്ളു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍