തലസ്ഥാനത്ത് രണ്ട് പോലീസുകാർക്ക് കൂടി കൊവിഡ്, ഇന്നും ഡ്യൂട്ടിക്കെത്തി, ആശങ്ക

തിങ്കള്‍, 13 ജൂലൈ 2020 (15:32 IST)
തലസ്ഥാനത്ത് രണ്ട് പോലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിൽ പോലീസുകാരായ ഇവരുടെ ആദ്യഫലം നെഗറ്റീവായിരുന്നു.അതേ സമയം രണ്ട് ഉദ്യോഗസ്ഥരും ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നതാണ്.
 
അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുൾ സലാമിന്‍റെ രോഗ ഉറവിടം എവിടെനിന്നെന്ന് വ്യക്തമല്ല.പാറത്തോട് സ്വദേശിയായ ഇയാളെ ജൂലൈ 6 നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍