സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി, വർധന പ്രാബല്യത്തിൽ

Webdunia
വ്യാഴം, 2 നവം‌ബര്‍ 2023 (17:48 IST)
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് വര്‍ധനവില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 20 രൂപ അധികമായി നല്‍കണം.
 
യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി വര്‍ധനവിനായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് 20 പൈസയാക്കി റഗുലേറ്ററി കമ്മീഷന്‍ കുറച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 10 രൂപ അധികം നല്‍കണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികമായി നല്‍കണം. പ്രതിമാസം 40 യൂണിറ്റ് വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും നിരക്ക് വര്‍ധനവുണ്ടാവില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article