കോണ്‍ഗ്രസില്‍ നേതാക്കളുടെ ചുറ്റും നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സീറ്റ് ലഭിക്കുന്നത്: കെ മുരളീധരന്‍

സുബിന്‍ ജോഷി
വ്യാഴം, 25 ഫെബ്രുവരി 2021 (22:53 IST)
കോണ്‍ഗ്രസില്‍ പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയുമില്ലെന്നും നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്നതെന്നും കെ മുരളീധരന്‍. കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന്‍ തുറന്നടിച്ചു.
 
സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ യോഗ്യതയായിരിക്കണം പരിഗണന. നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മോശമല്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാനാകും. എന്നാല്‍ നേതാക്കളെ ചുറ്റുന്നവര്‍ക്കും ചാനലുകളില്‍ മുഖം കാണിക്കാന്‍ തിരക്കുകൂട്ടുന്നവര്‍ക്കും മാത്രമാണ് സീറ്റ് ലഭിക്കുന്നതെങ്കില്‍ എല്ലാം പഴയപടിയാകുമെന്നതില്‍ സംശയമില്ല - മുരളീധരന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article