ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈ; 29 സീറ്റുകളില്‍ 15ലും വിജയം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 നവം‌ബര്‍ 2022 (13:53 IST)
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈ. 29 സീറ്റുകളില്‍ 15ലും വിജയം നേടി. അതേസമയം എല്‍ഡിഎഫിന് 11സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളു. കൂടാതെ ബിജെപിക്ക് 2സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. 
 
എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാര്‍ഡുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം എറണാകുളം കീരംപാറ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article