മതിയായ രേഖകള്‍ ഹാജരാക്കുന്ന ജീവനക്കാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതി ലഭിക്കും. നവംബര്‍ ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡുകളിലെ വോട്ടര്‍മാരാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതി ലഭിക്കും.