ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തുറവൂര്‍ സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ റോഡിന് സമീപം നില്‍ക്കുകയായിരുന്നു. പുത്തന്‍ചന്തയിലാണ് സംഭവം. ആരുടേയും പരിക്ക് ഗുരുതരമല്ല.