കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത് നാലുരാജ്യസഭാ അംഗങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 മാര്‍ച്ച് 2024 (17:21 IST)
കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത് നാലുരാജ്യസഭാ അംഗങ്ങള്‍. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, അറ്റിങ്ങലില്‍ വി മുരളീധരന്‍, ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍, കോഴിക്കോട് എളമരം കരിം എന്നിവരാണ് രാജ്യസഭാ അംഗങ്ങളായിരിക്കെ ലോകസഭയിലേയ്ക്ക് മത്സരിക്കുന്നത്. ഇതില്‍ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും കേന്ദ്ര മന്ത്രിമാരാണ്.
 
ഇതില്‍ കെസി വേണുഗോപാല്‍ മാത്രമാണ് ലോക്‌സഭയിലേക്ക് ജയം കരസ്ഥമാക്കിയിട്ടുള്ളത്. മറ്റുമൂന്നുപേരും കന്നി അങ്കത്തിനാണ് ഇറങ്ങുന്നത്. കൊല്ലത്ത് മത്സരിക്കുന്ന എന്‍ കെ പ്രേമചന്ദ്രനും മുന്‍ രാജ്യസഭാ അംഗമാണ്. കേരളത്തില്‍ രാജ്യസഭാ അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്ന ലോക സഭാതെരഞ്ഞെടുപ്പാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article