ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനം: പരസ്യങ്ങളില്‍ എടുത്തുചാടി വീഴരുതെന്ന് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മെയ് 2024 (15:32 IST)
ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്‌സുകളില്‍ ചേരുന്നതിന് മുന്‍പ് കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആരോഗ്യ സര്‍വകലാശാല/ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ഫാര്‍മസി കൗണ്‍സില്‍ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
 
ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത കുടുംബശ്രീ സംരംഭം എന്ന പേരില്‍ അനധികൃതമായ സ്മാര്‍ട്ട് ശ്രീ എന്ന സ്ഥാപനം ഡിപ്ലോമ ഇന്‍ ഫാര്‍മസി അസിസ്റ്റന്റ് എന്ന കോഴ്‌സിലേക്ക് പ്രവേശനത്തിന് പത്ര / ദൃശ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article