സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒറ്റയടിക്ക് പവന് കുറഞ്ഞത് 800 രൂപയാണ്. ഇതോടെ പവന് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയായി. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രില്‍ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഫെബ്രുവരിയില്‍ 45,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 1,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനുണ്ടാകുന്ന മൂല്യവ്യത്യാസം സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.