തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്.
പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി. ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറയുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി.