അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (14:08 IST)
അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ മരണങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
 
ഒക്ടോബറിലാണ് അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന്റെ ഫലമായി വെസ്റ്റേണ്‍ അഫ്ഗാനില്‍ 12ലധികം പേര്‍ കൊല്ലപ്പെട്ടു. 20വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ 2000 പേരാണ് ഭൂചലനത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article