കരീമിനെതിരായ ആരോപണം അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

Webdunia
ചൊവ്വ, 19 മെയ് 2015 (15:27 IST)
മുന്‍വ്യവസായമന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. സര്‍ക്കാര്‍ ആഘോഷിക്കുന്നത് വഞ്ചനയുടെ നാലാം വാര്‍ഷികമാണെന്നും. അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാര്‍ സോഷ്യല്‍ ഓഡിറ്റിംഗിന് തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അഴിമതി കേസില്‍ പ്രതിയായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് പറഞ്ഞു.

നേരത്തെ മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി സുന്ദരമൂര്‍ത്തി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മലബാര്‍ സിമന്റ്സുമായി ‌ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യവസായി വിഎം രാധാകൃഷ്ണനില്‍ നിന്ന് എളമരം കരീം പണം കൈപ്പറ്റിയെന്ന് പറഞ്ഞിരുന്നു