കണ്ണൂരില്‍ കുട്ടിയെ തെരുവുനായ കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രം കണ്ണ് തുറക്കണമെന്ന് പികെ ശ്രീമതി ടീച്ചര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ജൂണ്‍ 2023 (13:05 IST)
കണ്ണൂരില്‍ കുട്ടിയെ തെരുവുനായ കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രം കണ്ണ് തുറക്കണമെന്ന് പികെ ശ്രീമതി ടീച്ചര്‍. മനുഷ്യന്റെ ജീവനാണ് പരിഗണന നല്‍കേണ്ടതെന്നും സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. അതേസമയം തെരുവുനായ വിഷയത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കണം, അക്രമകാരികളായ തെരുവി നായകളെ കൊല്ലാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും ആവശ്യപ്പെട്ടു.
 
ഇതിനായി നിയമ പോരാട്ടം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരന്‍ കൂടിയായ 11കാരനെ തെരുവുനായ ആക്രമിച്ചത്. നിഹാല്‍ നൗഷാദ് എന്ന കുട്ടിയാണ് മരണപ്പെട്ടത്. കുട്ടിയുടെ മുഖവും വയറും തെരുവുനായ കടിച്ചുകീറിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article