പാക്കിസ്ഥാനിലെ നാലുജില്ലകളില്‍ ദുരിത മഴ: മരണപ്പെട്ടത് 27ലേറെ പേര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ജൂണ്‍ 2023 (12:52 IST)
കനത്ത കാറ്റിലും മഴയിലും പാക്കിസ്ഥാനില്‍ 27 മരണം. മരണപ്പെട്ടവരില്‍ എട്ടു കുട്ടികളും അടങ്ങുന്നു. കൂടാതെ 140 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും 200 ഓളം കന്നുകാലികളും ചത്തു. ശനിയാഴ്ച രാത്രിയാണ് നാലു ജില്ലകളില്‍ ദുരിതമഴ പെയ്തത്. മഴയില്‍ മേല്‍ക്കൂരയും ഭിത്തിയും ഇടിഞ്ഞു ഒരു കുടുംബത്തിലെ 12 പേര്‍ മരണപ്പെട്ടു. 
 
മഴയെ തുടര്‍ന്ന് നാല് ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ മണ്‍സൂണിലും പാക്കിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article