വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരുപൈസപോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50 കോടി ഇതിനായി നീക്കിവെച്ചെന്ന പ്രചാരണം തെറ്റാണ്. ഇത്രയും പണം നീക്കിവെച്ചത്
വനിതാ ശാക്തീകരണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
50 കോടിരൂപ വനിതാ ശാക്തീകരണത്തിന് മാറ്റിവെച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
മതിലിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. നവോത്ഥാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിനര്‍ഥം അതിന് ചിലവാകുന്ന തുക സര്‍ക്കാര്‍ വഹിക്കുമെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിലെ വനിതാ ജീവനക്കാരുടെ നവോത്ഥാന സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, വനിതാ മതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കും. ബജറ്റ് തുക മതിലിനായി ചെലവിടില്ല സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ട്വീറ്റ് ചെയ്‌തു.