സസ്പെൻഷനിലിരിക്കുന്ന ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ, പ്രതികാര നടപടി എന്ന് അവസാനിക്കുമെന്ന് ജേക്കബ് തോമസ്

വെള്ളി, 21 ഡിസം‌ബര്‍ 2018 (09:44 IST)
ഡിജിപി ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി തുടര്‍ന്ന് സര്‍ക്കാര്‍. ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തു. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്. നിലവില്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന വിജലന്‍സ് റിപ്പോര്‍ട്ടാണ് സസ്‌പെന്‍ഷന് ആധാരമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 
 
ആറു മാസത്തേക്കാണ് പുതിയ സസ്‌പെന്‍ഷന്‍. ഇന്നലെ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു. അതിനിടെയാണ് പുതിയ സസ്‌പെന്‍ഷന്‍. അപൂര്‍വമായിട്ടാണ് ഒരു ഉദ്യോഗസ്ഥനെ ഇങ്ങനെ സസ്‌പെന്‍ഡ് ചെയുന്നത്. 
 
നേരത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും കാലാവധി നീട്ടന്നുന്നതിന് കേന്ദ്രത്തിന്റെ അനുമതി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതു ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സസ്‌പെന്‍ഷന്‍.
അതേസമയം ഒരു വര്‍ഷത്തിലധികമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് കോടതിയെ സമീപിക്കുന്നതിന് സാധ്യതയുണ്ട്. 
 
അങ്ങനെ വന്നാല്‍ സെന്‍കുമാറിന് ശേഷം പിണറായി സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന ഡിജിപിയായി ജേക്കബ് തോമസ് മാറും. കഴിഞ്ഞയാഴ്ചയാണ് നിലവിലെ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍