ഒടിപി നമ്പര്‍ ചോദിച്ചു ആരെങ്കിലും വിളിച്ചോ? സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക; കേരള പൊലീസിന്റെ മുന്നറിയിപ്പ്

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (12:52 IST)
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഒരു ബാങ്കും ഒടിപി നമ്പര്‍ ചോദിച്ചു നിങ്ങളുടെ ഫോണിലേക്ക് വിളിക്കില്ലെന്ന് ആദ്യം മനസിലാക്കുക. ഉപഭോക്താവിനോട് ഒടിപി നമ്പര്‍ ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. അതേസമയം ചിലര്‍ അറിവില്ലായ്മ കൊണ്ട് ഒടിപി നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞു ഒടിപി നമ്പര്‍ ചോദിച്ചാല്‍ അത് തട്ടിപ്പാണെന്ന് മനസിലാക്കണം. 
 
അഥവാ നിങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറില്‍ വിവരമറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article