ട്രാൻസ്ജെൻഡറുകളുടെ വിവാഹത്തിന് ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചു, വിവാദം

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (15:57 IST)
പാലക്കാട്: ട്രാൻസ്ജെൻഡറുകളുടെ വിവാഹത്തിന് ക്ഷേത്രം ഭാരവാഹികൾ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശീ ക്ഷേത്രമാണ് ട്രാൻസ് ജെൻഡറുകളായ നിലൻ കൃഷ്ണൻ്റെയും അദ്വികയുടെയും വിവാഹത്തിന് അനുമതി നിഷേധിച്ചത്.
 
കല്യാണത്തിന് 2 ദിവസം മുൻപാണ് അനുമതിയില്ലെന്ന കാര്യം ക്ഷേത്രം ഭാരവാഹികൾ അറിയിച്ചത്. ക്ഷണക്കത്തിൽ വിവാഹവേദി കാച്ചാകുറിശ്ശി ക്ഷേത്രം എന്നാണ് അച്ചടിച്ചിരുന്നത്.തങ്ങളുടെ പ്രശ്നം കൊണ്ടല്ല തങ്ങൾ ട്രാൻസ്ജൻഡറുകളായതെന്നും സമൂഹത്തിൻ്റെ പിന്തുണയാണ് തങ്ങൾക്ക് വേണ്ടതെന്നും നിലൻ കൃഷ്ണ പറഞ്ഞു.
 
ഇതുവരെ ഇത്തരത്തിലൊരു വിവാഹം ക്ഷേത്രത്തിൽ നടന്നിട്ടില്ലെന്നും ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വിവാഹത്തിന് അനുമതി നൽകാതിരുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പാലക്കാട്ടിലെ കല്യാണമണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article