ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് താരം ഇപ്പോള്‍. മീനാക്ഷിയെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരമൊരു ഗോസിപ്പിനെ കുറിച്ച് മനസ്സുതുറക്കുകയാണ് മീനാക്ഷിയുടെ അച്ഛന്‍ ദിലീപ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ മൂന്ന് വേദിയിലെത്തിയപ്പോഴാണ് താരം ഇതേകുറിച്ച് സംസാരിച്ചത്.