നിവിന്‍ പോളിയുടെ നായികയാകാന്‍ നയന്‍താര, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 16 നവം‌ബര്‍ 2022 (09:13 IST)
നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. 'ഡിയര്‍ സ്റ്റുഡന്റ്‌സ്' എന്ന ചിത്രത്തില്‍ നയനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പും ചേരുന്ന സംവിധാനം ചെയ്യുന്ന ഇത്തരത്തില്‍ ലേഡീസ് സൂപ്പര്‍സ്റ്റാറും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
 
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന സിനിമയില്‍ നിവിനും നയന്‍താരയും ഒന്നിച്ചിരുന്നു. 'താരം' എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടന്‍.
 
നയന്‍താരയുടെ മലയാള ചിത്രം ഗോള്‍ഡ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍