ലാൽ സിംഗ് ഛദ്ദയുടെ പരാജയം: സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന് ആമിർ ഖാൻ

ചൊവ്വ, 15 നവം‌ബര്‍ 2022 (19:05 IST)
അഭിനയജീവിതത്തിൽ നിന്നും താൻ ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് സൂപ്പർ താരം ആമിർഖാൻ. കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യമായ സമയം നൽകാനായില്ലെന്നും ആമിർ പറയുന്നു. ലാൽ സിംഗ് ഛദ്ദയുടെ റിലീസിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ വെച്ചാണ് ആമിറിൻ്റെ പ്രഖ്യാപനം.
 
കഴിഞ്ഞ 35 വർഷക്കാലം സിനിമയിൽ മാത്രമായിരുന്നു എൻ്റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ഒരു ഇടവേളയെടുക്കണമെന്ന് മനസ് പറയുന്നു. എൻ്റെ അമ്മയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കണം. അടുത്ത ഒന്നര വർഷക്കാലത്ത് ഒരു അഭിനേതാവ് എന്ന നിലയിൽ എന്നെ കാണാനാവില്ല. അതേസമയം ചലച്ചിത്ര നിർമാണത്തിൽ ഈ കാലയളവിൽ സജീവമായിരിക്കും. ദില്ലിയിൽ നടന്ന പരിപാടിയിൽ ആമിർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍