ഈ ഭ്രാന്തിന് കാരണം ഇൻസ്റ്റഗ്രാം, നിയന്ത്രണം വേണം: സിദ്ധാന്തിൻ്റെ മരണത്തിൽ വിവേക് അഗ്നിഹോത്രി

ശനി, 12 നവം‌ബര്‍ 2022 (10:38 IST)
ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള മരണമായിരുന്നു ടെലിവിഷൻ താരം സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണവാർത്ത. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയായ്‌രുന്നു സിദ്ധാന്തിൻ്റെ അന്ത്യം. താരത്തിൻ്റെ അപ്രതീക്ഷിതമായ മരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ വിവേക് അഗ്നിഹോത്രി. ശരീരം കൂടുതൽ ദൃഡമാക്കുന്നതിനുള്ള ആവേശം അപകടകരമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
 
ഒരു രീതിയിലുമുള്ള വൈദ്യോപദെശവുമില്ലാതെ വൻ ശരീരം കെട്ടിപ്പടുക്കാനുള്ള ഭ്രാന്തമായ തിരക്ക് അപകടകരമാണ്. അടുത്തിടെയാണ് ഈ ഹൈപ്പർ ജിമ്മിങ് പ്രചാരം നേടിയത്. അതിന് ഭ്രാന്തമായ പ്രചോദനം നൽകിയത് ഇൻസ്റ്റഗ്രാമാണ്. അത് ഉറപ്പായും നിയന്ത്രിക്കേണ്ടതുണ്ട്. സമൂഹം പുനർവിചിന്തനം നടത്തേണ്ടതുണ്ട്. വിവേക് അഗ്നിഹോത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍