'വിലായത്ത് ബുദ്ധ'തിരക്കില്‍ പൃഥ്വിരാജ്,ഡബിള്‍ മോഹനനായി നടന്‍

കെ ആര്‍ അനൂപ്

വ്യാഴം, 10 നവം‌ബര്‍ 2022 (10:18 IST)
'വിലായത്ത് ബുദ്ധ'തിരക്കിലാണ് പൃഥ്വിരാജ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള നടന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 'ഡബിള്‍ മോഹനന്‍' എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വി വേഷമിടുന്നത്.
 
ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയംവദാ കൃഷ്ണനാണ് നായിക.
 
 
അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് സിനിമയാക്കുന്നത്.ഒരു ത്രില്ലര്‍ തന്നെയാകും ചിത്രം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍