'എമ്പുരാന്‍ ലോഡിങ് സൂണ്‍'; മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 8 നവം‌ബര്‍ 2022 (11:10 IST)
'എമ്പുരാന്‍' വിശേഷങ്ങളുമായി നിര്‍മ്മാതാക്കള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ എത്തുകയാണ്. ആരാധകരെ ആവേശത്തില്‍ ആക്കുകയാണ് ഓരോ അപ്‌ഡേറ്റും.
 
തിരക്കഥയുടെ ലാസ്റ്റ് ഭാ?ഗത്തിന്റെ ഫോട്ടോ കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. 'എമ്പുരാന്‍' ലോഡിങ് സൂണ്‍ എന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
 
2023 പകുതിയോടെ ചിത്രീകരണം ആരംഭിച്ച് 2024 പ്രദര്‍ശനത്തിന് എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍