തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു: കേരളത്തിൽ 2 ദിവസം കൂടി ഒറ്റപ്പെട്ട മഴ

Webdunia
വെള്ളി, 19 നവം‌ബര്‍ 2021 (12:38 IST)
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്‌നാട് -തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. നിലവിൽ ചെന്നൈയിൽ നിന്നും 60 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറും പുതുച്ചേരിയിൽനിന്നും 60 കിലോമീറ്റർ വടക്കു -വടക്കു  കിഴക്കായും സ്ഥിതി ചെയ്യുന്നു.
 
ഇത് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദം ന്യൂനമർദ്ദം ആയിമാറാനാണ് സാധ്യത. അതേസമയം അറബിക്കടലിലെ ന്യൂനമർദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ  സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു തെക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ പ്രഭാവം കേരളത്തിൽ അത്രത്തോളം അനുഭവപ്പെടില്ലെങ്കിലും അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article