ചെന്നൈ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 നവം‌ബര്‍ 2021 (20:59 IST)
തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യത. ചെന്നൈ കൂടാതെ തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപ്പേട്ട് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. കൂടാതെ രാമനാദപുരം, തൂത്തുക്കുടി ഉള്‍പ്പെടെ മറ്റു 15 ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍